Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admission Festival

Thrissur

ക്രി​സ്റ്റ​ഫ​ർ ഐ​ടി​ഐ​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും കോ​ണ്‍​വൊ​ക്കേ​ഷനും

പാ​ല​ക്കാ​ട്: ധോ​ണി ക്രി​സ്റ്റ​ഫ​ർ ഐ​ടി​ഐ​യു​ടെ പ്ര​വേ​ശ​നോ​ത്സ​വം, കോ​ണ്‍​വൊക്കേ​ഷ​ൻ ച​ട​ങ്ങു​ക​ൾ ന​ട​ത്തി. അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്രി​സ്റ്റ​ഫ​ർ ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ല​ക്കാ​ട് ഫൊ​റോ​ന എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ണ്‍ മൈ​ലം​വേ​ലി​ൽ, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ ആ​ർ. ഗ്രീ​ഷ്മ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജോ​സ് തൈ​ക്ക​ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ണ്‍​വൊ​ക്കേ​ഷ​ൻ, അ​വാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. വേ​വ്സ് ഇ​ല​ക്ട്രോ​ണി​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​ജ്റൂ ജെ​യിം​സ് പ്രൊ​ഡ​ക്്ഷ​ൻ യൂ​ണി​റ്റി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ജോ​സ​ഫ് ആ​ളൂ​ർ സ്വാ​ഗ​ത​വും ക്രി​സ്റ്റ​ഫ​ർ ഐ​ടി​ഐ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​ളി ടി. ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up